NewsLeader – സോളാര്‍ വിവാദം വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ ആത്മകഥ പുറത്തുവരുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സരിത അറിയിച്ചത്. പ്രതി നായികയെന്നാണ് പുസ്തകത്തിന്റെ പേര്.’ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന’ ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.