News Leader – ശ്രീകുരുംബ ഭഗവതീക്ഷേത്രത്തില പതിവ് പൂജകള്‍ 11 മണിയോടെ പൂര്‍ത്തിയാക്കി നടയടച്ച് മേല്‍ശാന്തി ഏഴിക്കോട് വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വഞ്ചിയില്‍ കാവില്‍ക്കടവ് തോട് മാര്‍ഗ്ഗം കനോലി കനാലിലൂടെ കരൂപ്പടന്ന പുഴയിലൂടെ കോഴിക്കുളങ്ങര ക്ഷേത്രത്തിലെത്തി. വെള്ളപന്തീരുനാഴി, ശര്‍ക്കര പന്തീരുനാഴി, തണ്ണീരാമൃത്, പാല്‍പായസം എന്നിവ നിവേദിച്ചായിരുന്നു പൂജ.