News Leader – തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും തിരിച്ചുമാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഈ കാലയളവില്‍ 31412 ബുക്കിംഗാണ് ട്രെയിനിന് ലഭിച്ചത്. 27000 പേര്‍ ട്രെയിനില്‍ യാത്ര ചെയ്തു. 1128 സീറ്റുകളുള്ള ട്രെയിനില്‍ ഏറ്റവും കൂടുതല്‍ പേരും യാത്ര ചെയ്തത് എക്സിക്യുട്ടിവ് ക്ലാസിലാണ്. മേയ് 14 വരെയുള്ള ടിക്കറ്റുകള്‍ എല്ലാം ബുക്കു ചെയ്ത് കഴിഞ്ഞതായി റെയില്‍വേ അറിയിച്ചു.