News Leader – മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലെ ദിവ്യന്മാരാണെന്നും ഇരുവര്‍ക്കുമെതിരായ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. മാസപ്പടി വിവാദത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രത്തെ സമീപിക്കുമെന്നു പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതാവ് ഇതിനു തയ്യാറുണ്ടോ എന്നും കെ. സുരേന്ദ്രന്‍ സതീശനെ വെല്ലുവിളിച്ചു
Latest Malayalam News : English Summary
VD Satheesan and K Surendran trade accusations of receiving advantages from the Kerala government in cases against them.