Menu

Follow Us On

കാട്ടാനയുടെ ആക്രമണശ്രമം

(News Leader) Latest Malayalam News – പ്ലാന്റേഷന്‍ തോട്ടത്തിലെ വട്ടക്കാടില്‍ നിന്നും ആന ഇറങ്ങിവരുന്നത് കണ്ടു ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്ആന കോട്ടേഴ്‌സിന് സമീപം കെട്ടിയിരുന്ന പശുവിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും കുടിവെള്ള വിതരണത്തിനായുള്ള പൈപ്പ് ചവിട്ടി പൊട്ടിക്കുകയും ചെയ്തു.പിന്നീട് കോട്ടേഴ്‌സിന് നേരെ വന്ന ആനയെ ആളുകള്‍ ഒച്ചവെച്ചും പടക്കം പൊട്ടിച്ചും തുരത്തുകയായിരുന്നു ഭാഗ്യം കൊണ്ട് മാത്രമാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടത്. കോട്ടേഴ്‌സിന്റെ പുറകുവശത്തുകൂടി വന്ന ആനയെ കണ്ടു പട്ടി കുരച്ചതുകൊണ്ട് മാത്രമാണ് ആളുകള്‍ കണ്ടതും കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഓടി രക്ഷപെടാന്‍ സാധിച്ചതും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –