പ്രശസ്ത ഗായകരായ യേശുദാസ്, പി ജയചന്ദ്രന്‍ , എസ് പി ബാലസുബ്രഹ്‌മണ്യം, കെ. എസ് ചിത്ര തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഗായകരും ഗായികമാരും അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സാക്ഷാല്‍ ഡോ.ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി സംഗീത ലോകത്തു വന്ന അദ്ദേഹത്തിന് ഭാവഗായകന്‍ ജയചന്ദ്രന്‍ മകനെപോലെയാണ്. മലയാള സംഗീത ശാഖയില്‍ എല്ലാ മേഖലയിലും ഗാനരചന , സംഗീത സംവിധാനം, ആലാപനം എന്നിവയില്‍ തന്റെ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച കേശവന്‍ നമ്പൂതിരി നിരവധി ഭക്തിഗാനങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.