Menu

Follow Us On

സ്ത്രീകളുടെ ഉത്സവമായ ധനുമാസ തിരുവാതിര ഇന്ന്

ആതിരനോമ്പ് നോറ്റ് മങ്കമാര്‍. മകയിരം നക്ഷത്രംചേര്‍ന്ന തിരുവാതിരയാണ് പരമശിവന്റെ പിറന്നാള്‍ ദിനം എന്നാണ് വിശ്വാസം. ധനുമാസ തിരുവാതിര വ്രതം വിധിപ്രകാരം നോറ്റാല്‍ ഐശ്വര്യവും ദീര്‍ഘ സുമംഗലിയോഗവും ഇഷ്ട വിവാഹ ജീവിതവും പ്രദാനമാകുമെന്നാണ് വിശ്വാസം. ധനുമാസ തിരുവാതിരയെ കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. പാര്‍വതി ദേവിയുടെ കഠിന തപസിന്റെ ഫലമായി പരമശിവന്‍ ദേവിയെ പരിണയിക്കാന്‍ സമ്മതിച്ചത് ധനുമാസ തിരുവാതിരയിലാണെന്നാണ് പ്രധാന ഐതിഹ്യം. ഇന്നലെ രാത്രി 9.26 മുതല്‍ തിരുവാതിര നക്ഷത്രം ആരംഭിച്ചിരുന്നു. തിരുവാതിര ആഘോഷത്തിന്റെ പ്രധാന ആചാരങ്ങളായ രാത്രി ഉറക്കമൊഴിക്കലും പാതിരാപ്പൂചൂടലും പോലെയുള്ള ചടങ്ങുകള്‍ ഇന്നലെ നടന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ രാവിലെ അഞ്ചുമുതല്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പാര്‍വതിക്ക് പുഷ്പാഭിഷേകവുമുണ്ടയി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ അന്നദാന മണ്ഡപത്തില്‍ 5,000 പേര്‍ക്ക് തിരുവാതിര ഊട്ട് ഒരുക്കിയിരുന്നു്. ചാമച്ചോറ്, രസകാളന്‍, മുതിരപ്പുഴുക്ക്, കൂവപ്പായസം തുടങ്ങി വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിട്ടുള്ളത്. സുരേഷ് അമ്പിസ്വമിയുടെ നേതൃത്വത്തിലാണ് തിരുവാതിര ഊട്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –