ജനുവരിയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരും അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വിഴിഞ്ഞം തുറമുഖം ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തുറമുഖത്തിന് പേരിട്ടത