Menu

Follow Us On

അര്‍ജന്റീന കപ്പുയര്‍ത്തി. 1000 പേര്‍ക്ക് സൗജന്യമായി ബിരിയാണി വിളമ്പി

വാക്കുപാലിച്ച് ഷിബു പൊറത്തൂര്‍. അര്‍ജന്റീന കപ്പുയര്‍ത്തി. ആയിരം പേര്‍ക്ക് സൗജന്യമായി ബിരിയാണി വിളമ്പി ചേറൂര്‍ പള്ളിമൂലയിലെ റോക്ക്‌ലാന്റ് ഹോട്ടല്‍. കടുത്ത ഫുട്‌ബോള്‍ കമ്പക്കാരനും അതിലേറേ മെസ്സി ഫാനുമായ റോക്ക് ലാന്റ് ഹോട്ടലുടമ ഷിബു പൊറത്തൂര്‍ തന്റെ വാക്കുപാലിച്ചാണ് ലോകകപ്പ് ഹരം പങ്കുവച്ചത്. അര്‍ജന്റീന കപ്പെടുത്താല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി വിളമ്പുമെന്ന് കഴിഞ്ഞ ദിവസം ഷിബു പ്രഖ്യാപിച്ചിരുന്നു. ഇതു പാലിക്കപ്പെടുകയായിരുന്നു തിങ്കളാഴ്ച. പള്ളിമൂലയിലെ ഹോട്ടല്‍ റോക്ക്‌ലാന്റില്‍ രാവിലെ 11 മണിയോടെ ജനപ്രളയമായിരുന്നു. അര്‍ജന്റീനന്‍ ജഴ്‌സിയണിഞ്ഞാണ് ഹോട്ടലിലുള്ളവര്‍ ബിരിയാണി വിളമ്പിയത്. ആഘോഷത്തില്‍ പങ്കുചേരാന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും എത്തി തൊട്ടടുത്തുള്ള വിമലകോളജിലേയും എഞ്ചിനീയറിംഗ് കോളജിലേയും വിദ്യാര്‍ഥികള്‍ ഹോട്ടലിലേയ്ക്ക് ഒഴുകിയതോടെ റോഡ് നിറഞ്ഞു. നീണ്ട ക്യൂവാണ് ഹോട്ടലിനു മുന്നില്‍ രൂപപ്പെട്ടത്. ക്യൂവില്‍ നില്‍ക്കുന്നവരുമായി ആഹ്‌ളാദം പങ്കുവച്ച എംഎല്‍എ ഹോട്ടലില്‍ ബിരിയാണി വിളമ്പുകയും ചെയ്താണ് മടങ്ങിയത്്. ആയിരം പേരിലേറേ പേര്‍ എത്തിയേക്കാമെന്നതിനാല്‍ കൂടുതല്‍ കരുതിയിട്ടുണ്ടെന്ന് ഹോട്ടലുടമ ഷിബു പറഞ്ഞു. മനസ്സുനിറയെ സന്തോഷവും വയറുനിറയെ ഭക്ഷണവും നല്‍കുമെന്നും ഷിബു പറഞ്ഞു. വേറിട്ട ഫുട്‌ബോള്‍ ചലഞ്ച് നടത്തിയ ഷിബു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –