മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുക്കുമ്പോള്‍ കണ്ടെത്തിയത് ആയിരം വര്‍ഷംത്തിലേറേ പഴക്കമുള്ള കിണര്‍. ഞെട്ടിപ്പോയത് വീട്ടുകാരും ചരിത്രകാരന്‍മാരും. തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്ടെത്തിയ കിണര്‍ ചേരസാമ്രാജ്യകാലത്തേത് എന്ന് സംശയം.
ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ പൂവത്തുംകടവില്‍ അധ്യാപകനായ പാര്‍ഥസാരഥിയുടെ വീട്ടുവളപ്പിലാണ് കിണര്‍ കണ്ടെത്തിയത്. മാലിന്യം കുഴിച്ചുമൂടാന്‍ പറമ്പില്‍ കുഴിയെടുക്കുമ്പോഴാണ് കിണര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഭൂനിരപ്പില്‍നിന്ന് ഏഴടി താഴ്ചയിലാണ് അധികം കേടുപാടുകള്‍ സംഭവിക്കാത്ത നിലയില്‍ കിണര്‍ കണ്ടത്.
Latest Malayalam News : English Summary
1000-year-old borewell found in Thrissur