NewsLeader – പാറമേക്കാവില്‍ അരങ്ങേറിയ മുടിയേറ്റ് ഭക്തര്‍ക്കും കലാആസ്വാദകര്‍ക്കും അനുഭൂതിയായി. കീഴില്ലം ശങ്കരന്‍കുട്ടിമാരാര്‍ മുടിയേറ്റു സംഘമാണ് ക്ഷേത്രത്തില്‍ മുടിയേറ്റ് അവതരിപ്പിച്ചത്. കീഴില്ലം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അനുഷ്ഠാന കലാരൂപം അവതരിപ്പിച്ചത്. കീഴില്ലം ഉണ്ണികൃഷ്ണ മാരാര്‍ ഭദ്രകാളിയായി വേഷമിട്ടു. പാറമേക്കാവ് ക്ഷേത്രം നടപ്പുരയില്‍ ശനിയാഴ്ച രാത്രി എട്ടുമണിമുതലാണ് മുടിയേറ്റ് അരങ്ങേറിയത്.