News Leader – അഷ്ടമിരോഹിണി നാള്‍ മുതല്‍ ക്ഷേത്രംകൂത്തമ്പലത്തില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന കൂത്തും, കൂടിയാട്ടവും നങ്ങ്യാര്‍ കൂത്തും ആസ്വദിക്കാന്‍ നിരവധിപേരാണ് എത്തുന്നത്. 23ന് ചാക്യാര്‍കൂത്ത് സമാപിക്കും. തുടര്‍ന്ന് നവംബര്‍ നാലുവരെ കൂടിയാട്ടമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യം തുടര്‍ന്ന് അമ്മന്നൂര്‍ കുടുംബമാണ് ഇവിടെ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നത്. രംഗമണ്ഡപത്തിനു മുന്നില്‍ നിറഞ്ഞുകത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ കുട്ടന്‍ ചാക്യാര്‍ മഹാഭാരതവും രാമായണവും ഭാഗവതവുമെല്ലാം പറയുന്നു.
Latest Malayalam News : English Summary
Thrissur : Chakyarkooth will conclude on 23rd