News Leader – സംസ്ഥാന കലോത്സവമായ ഒരുമയുടെ പലമയ്ക്ക് തിരശീലയുയര്‍ന്നു. നടുവിലാല്‍ പരിസരത്തു നിന്നും വര്‍ണശബളമായ ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം. തെളിഞ്ഞ മാനത്തിനു താഴെ താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ 5000ലേറെ കുടുംബശ്രീ വനിതകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.