Menu

Follow Us On

പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും

News Leader – നെയ്തലക്കാവിലമ്മയെയും പുറത്തേറ്റിയാണീ വരവ്. പൂരദിവസം രാമന്‍ തിടമ്പേറ്റിയെത്തുന്നത് ഇതാദ്യമായാണ്. പൂരദിവസം രാവിലെ എട്ടോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി നെയ്തലക്കാവിലമ്മ പൂരത്തിനായി പുറപ്പെടുക. ഒറ്റയാനപ്പുറത്താണ് പുറപ്പെടല്‍. നടുവിലാലില്‍ എത്തുമ്പോള്‍ പത്ത് ആനകള്‍കൂടി ചേരും. ഇതോടെ ആകെ ആനകളുടെ എണ്ണം രാമന്‍ ഉള്‍പ്പെടെ 11 ആകും. മേളവും അകമ്പടിയായി ഉണ്ടാകും. തുടര്‍ന്ന് വടക്കുന്നാഥക്ഷേത്രം പടിഞ്ഞാറേഗോപുരം വഴി കയറി വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരം വഴി ഇറങ്ങും

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –