News Leader – അതിരപ്പിള്ളി റോഡില്‍ കൂടപ്പുഴ ജങ്ഷന് സമീപം പള്ളിയുടെ കീഴിലുള്ള സെന്റ് ആന്റണീസ് കപ്പേളക്ക് നേരെയായിരുന്നു ആക്രമണം. കപ്പേളയുടെ ഗേറ്റിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള രൂപകൂടിന്റെ ചില്ലുകളാണ് തകര്‍ന്നിരിക്കുന്നത്. രൂപകൂടിനുള്ളില്‍ കല്ലും കിടക്കുന്നുണ്ട്. കപ്പേളക്ക് നേരെ എറിഞ്ഞതെന്ന് കരുതുന്ന വലിയ ഒരു കല്ല് കപ്പേളക്കകത്തും കിടക്കുന്നുണ്ട്. രാവിലെ നാട്ടുകാരാണ് ചില്ല് തകര്‍ന്ന വിവിരം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിക്കുകയായിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു