ശിവകുമാറാണ് നെയ്തലക്കാവിലമ്മയെ ശിരസിലേറ്റി പൂര വിളംബരമറിയിച്ച് തെക്കേ ഗോപുര നട തുറക്കുന്നത്. ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരവസരം കൂടി നല്‍കണമെന്ന് നെയ്തലക്കാവ് ഉപദേശക സമിതിയിലെ ഒരു വിഭാഗവും നാട്ടുകാരില്‍ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവകുമാറിനെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു പതിറ്റാണ്ടിലേറേയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു പൂരവിളംബരം നടത്താനുള്ള അവകാശം. ആന പലയിടത്തും ഇടഞ്ഞ് പ്രശ്നമുണ്ടാക്കിയതിന്റെ പേരില്‍ വിലക്ക് നേരിട്ടിരുന്നു. ഈ വര്‍ഷമാണ് വിലക്കു നീക്കി വീണ്ടും എഴുന്നള്ളിപ്പിന് അനുമതി ലഭിച്ചത്