News Leader – ശക്തന്‍ തമ്പുരാന്റെ കാലത്ത് കുറ്റവാളികളെ ശിക്ഷിക്കുന്നത് തെക്കേഗോപുരം കടത്തിയാണ്. വധശിക്ഷയ്ക്ക് വിധിച്ചവരെ ചെമ്പരത്തിപ്പൂമാല ചാര്‍ത്തി തെക്കേഗോപുരം കടത്തി തലവെട്ടുക എന്നതായിരുന്നു രീതിയെന്ന് പഴമക്കാര്‍ പറയുന്നു. തെക്കേഗോപുരം കടത്തിവിട്ടാല്‍ അയാള്‍ പിന്നെ തിരിച്ചുവരില്ല. ചരിത്രവും പുരാണവും ഐതിഹ്യങ്ങളുമെല്ലാം ഏറെയുണ്ട് പറയാന്‍. ഇപ്പോള്‍ നമ്മള്‍ കാത്തിരിക്കുന്നത് മേടത്തിലെ പൂരം നാളായ ഏപ്രില്‍ 30 ആവാനാണ്. വാനില്‍ വര്‍ണ്ണം വിരിയിക്കുന്ന വിശ്വപ്രസിദ്ധമായ കുടമാറ്റം കാണാന്‍.