മാര്‍ച്ച് ഒന്ന് മുതല്‍ എപ്രില്‍ മൂന്ന് വരെ 22.7 മില്ലിമീറ്ററാണ് ജില്ലക്ക് ലഭിക്കേണ്ട മഴവിഹിതം. എന്നാല്‍, ലഭിച്ചത് നാല് മി.മീ മാത്രമാണ്. മഴക്കമ്മിയില്‍ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ ദിവസം ജില്ലയില്‍ എവിടെയും മഴ പെയ്തിട്ടുമില്ല. കഴിഞ്ഞയാഴ്ച കൊടകരയില്‍ വന്‍ തോതില്‍ മഴ പെയ്തിരുന്നു. നേരത്തെ ഡിസംബര്‍ വരെയുണ്ടായ മഴക്കമ്മിയില്‍ സംസ്ഥാനത്ത് രണ്ടാമതായിരുന്നു ജില്ല