180 സ്റ്റാളുകളും 80 പവലിയനുകളുമാണ് ഇക്കുറിയുള്ളത്. പൂരം പ്രദര്‍ശനത്തിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും പ്രദര്‍ശനക്കമ്മറ്റിയും ചേര്‍ന്ന് ഒരു ഡയമണ്ട് ജൂബിലി പവലിയന്‍ ഒരുക്കും. ഗുരുവായൂര്‍ ദേവസ്വവും, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജും പവിലിയനുകള്‍ ഒരുക്കുന്നുണ്ട്. പൂരം പ്രദര്‍ശനത്തിന്റെ അറുപതു വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊളളുന്ന ഫോട്ടോ പ്രദര്‍ശനവും, വീഡിയോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. മെയ് 22വരെയാണ് പൂരം പ്രദര്‍ശനം നീണ്ടുനില്‍ക്കുക.