News Leader – തൃശൂര്‍ ശക്തന്‍ നഗറില്‍ നടന്ന കണ്‍വെന്‍ഷനിലാണ് സമരത്തിന്റെ പുതിയ രൂപം ബസ്സുടമകള്‍ പ്രഖ്യാപിച്ചത്. ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചുള്ള സമരമില്ലാതെയാണ് ഇത്തവണ ബസ് വ്യവസായം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി സമരമുഖം തുറക്കുന്നത്. തിരുവനന്തപുരത്ത് ആവശ്യങ്ങള്‍ നേടിയെടുക്കുംവരെയാണ് സമരം നടത്തുകയെന്ന് കണ്‍വെണ്‍ഷനില്‍ അധ്യക്ഷനായ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.തോമസ് പ്രഖ്യാപിച്ചത്.