News Leader – തൃശൂരിലെ വിശ്വാസകേന്ദ്രമാണ് വ്യാകുലമാതാവിന്റെ ബസിലിക്കയായ പുത്തന്‍പള്ളി. ഇവിടെ പുലര്‍ച്ചേയും ഉച്ചയ്ക്കും രാത്രിയിലും മുഴങ്ങുന്ന സംഗീതമണിയുടെ മുഴക്കം കേട്ട, ഒരു നിമിഷമെങ്കിലും കണ്ണുടളച്ച് ധ്യാനിച്ചുപോകത്തവരുണ്ടാകില്ല. വാ..വാ..യേശുനാഥാ, ആവേ..ആവേ മരിയ എന്ന ഗാനങ്ങള്‍ സംഗീതവീചികളായി തൃശൂര്‍ നഗരത്തിന്റെ ആകാശപ്പരപ്പില്‍ ഒഴുകി നടക്കും. തികഞ്ഞ ഭക്തിയോടെയും സമര്‍പ്പണത്തോടെയും സോമി നിയന്ത്രിക്കുന്ന സംഗീത വീചികള്‍ തൃശൂരിന് ആത്മീയ ഉണര്‍വ്വാകുന്നു. പന്ത്രണ്ടുവര്‍ഷം മുമ്പ് അള്‍ത്താര സേവകനായി എത്തിയ സോമിയുടെ പ്രാര്‍ഥന ദൈവം സാക്ഷാത്കരിച്ചുകൊടുക്കുകയായിരുന്നു
Latest Malayalam News : English Summary
A man in Thrissur goes from being a painter to a bell ringer in a church.