News Leader – കൊച്ചിരാജാക്കന്മാരില്‍ ഏറ്റവും ശക്തനും പ്രതാപശാലിയുമായാണ് ശക്തന്‍തമ്പുരാനെ കണക്കാക്കുന്നത് .1751 ഓഗസ്റ്റ് 26 നാണ് ചേന്നാസ് അനുജന്‍ നമ്പൂതിരിപ്പാടിന്റെയും അംബികത്തമ്പുരാട്ടിയുടെയും മകനായി രാമവര്‍മ്മ കുഞ്ഞിപ്പിള്ള തമ്പുരാന്‍ ജനിക്കുന്നത് . മൂന്നാം വയസ്സില്‍ തന്നെ അമ്മയെ നഷ്ടമായ രാമവര്‍മ്മയെ ചെറിയമ്മയാണ് നോക്കി വളര്‍ത്തിയത് . 1790 മുതല്‍ 1805 ല്‍ അന്തരിക്കന്നതു വരെ അദ്ദേഹം കൊച്ചിരാജ്യം ഭരിച്ചു