NewsLeader – തൃശൂരിന്റെ ഹൃദയഭൂമിയില്‍ വേദമന്ത്രമുഖരിതമായ മൂന്നു മഠങ്ങളുണ്ട്. ശ്രീശങ്കര ശിഷ്യന്‍മാര്‍ സ്ഥാപിച്ച മഠങ്ങള്‍. ആയിരത്താണ്ടുകളുടെ മഹാപാരമ്പര്യം നിറയുന്ന സന്ന്യാസി മഠങ്ങള്‍. വേദപാഠശാലയും ഇവിടെയുണ്ട്. എല്ലാം പാരമ്പര്യത്തനിമ ചോരാതെ അതേ പോലെ തന്നെ ഇവിടെയുണ്ട്. വിശാലമായ പടിഞ്ഞാറെച്ചിറയുടെ കരയില്‍ സദാ ശാന്തിയും സമാധാനവും അലയടിക്കുന്ന മഠസമുച്ചയം