News Leader – സമാപനത്തിന് വി.ഐ.പികളെ സ്വീകരിക്കാന്‍ ആനയെഴുന്നള്ളിപ്പും മേളവും ഉണ്ടാകാറുണ്ടെങ്കിലും ഈ വര്‍ഷം അതൊന്നുമുണ്ടായില്ല. സമാപന പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മന്ത്രി കെ.രാജനും അതില്‍ പങ്കെടുക്കേണ്ട പി. ബാലചന്ദ്രന്‍ എം.എല്‍.എയും നേരത്തെയെത്തി സംഘാടകരെ സന്ദര്‍ശിച്ച് മടങ്ങി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. സമാപന സമ്മേളനം ടി.എന്‍.പ്രതാപന്‍ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.