News Leader – ഭഗവതിമാര്‍ യാത്രപറഞ്ഞു പിരിഞ്ഞു. ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിനു പരിസമാപ്തി. പകല്‍ പൂരം തീര്‍ന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലിയത്. തുടര്‍ന്ന് പകല്‍വെടിക്കെട്ടോടെ പൂരം സമാപിച്ചു. ഭഗവതിമാരുടെ കൂടി ആറാട്ടിനുശേഷം കൊടിയിറക്കും.