News Leader – കൃത്യം 7.25ന് ആരംഭിച്ച വെടിക്കെട്ട് മൂന്ന് മിനിറ്റോളം നീണ്ടു. കമ്പക്കെട്ടിന്റെ തിരി കത്തിക്കയറിയതോടെ പുരുഷാരത്തിന്റെ ആവേശം കൊടുമുടി കയറി. അമിട്ടില്‍ നിന്നായിരുന്ന തുടക്കം. പിന്നീട് ഗുണ്ടിലേക്കും കുഴിമിന്നലിലേക്കും. ഓലപ്പടക്കത്തോടെ കൂട്ടപ്പൊരിച്ചില്‍. പൂരനഗരിയെ പിടിച്ചു കുലുക്കി കുഴി മിന്നികള്‍ തേക്കിന്‍കാടിന്റെ ആകാശ വട്ടത്തില്‍ ശബ്ദഘോഷം വിടര്‍ത്തി പ്രകമ്പനം കൊള്ളിച്ചു.