News Leader – ശ്രീവടക്കുന്നാഥ സന്നിധിയിലെ ശ്രീമൂലസ്ഥാനത്തുള്ള മുത്തശ്ശി ആലിനെ പൂജിച്ച് പരിസ്ഥിതി ദിനാഘോഷം. ക്ഷേത്രം കീഴ് ശാന്തി ഗണേഷ് ഭട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക വൃക്ഷ പൂജക്ക് ശേഷം 150 വര്‍ഷം പ്രായമുള്ള വൃക്ഷങ്ങളെ ആദരിച്ചു.ക്ഷേത്രോപദേശകസമിതി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്ര കൊക്കര്‍ണി പറമ്പില്‍ നക്ഷത്ര വനത്തിനും തുടക്കം കുറിച്ചു. ഔഷധ വൃക്ഷങ്ങളും നട്ടു.