എല്ലാ വിധ ആക്രമണോത്സുക പ്രവൃത്തികളെയും എതിര്‍ക്കുക എന്നതാണ് കലയുടെ പ്രാഥമിക ദൗത്യമെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്. ‘കല കലാകാരന് കാലനിര്മാണം മാനവികത’ എന്ന വിഷയത്തില്‍ ആര്‍ട്ടിസ്റ്റ് സീനിക് ഗ്യാലറിയില്‍ നടന്ന പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മത വര്‍ഗ്ഗീയത, ഒരു വിഭാഗത്തെ അപരരാക്കല്, മറ്റെല്ലാറ്റിനെയും പുറന്തള്ളുന്ന ആസുരമായ വേഗത്തോടുള്ള അഭിനിവേശം, യുദ്ധം, ഇടുങ്ങിയ ദേശീയതാ ബോധം ഇത്തരത്തിലുള്ളതെല്ലാം ഒരു തരത്തില്‍ ആക്രമോത്സുക പ്രവൃത്തികളാണ്. മാനവിക ഐക്യത്തെ കുറിച്ചാണ് കല കൂടുതല്‍ സംസാരിക്കേണ്ടത്.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
