മില്‍മ പാല് വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വര്‍ധിക്കുക. നെയ്യ്, തൈര് ഉത്പന്നങ്ങള്‍ക്കും വില കൂട്ടി. ചായയുടെ വില പലയിടത്തും വര്‍ധിച്ചു. പാല് ആറ് രൂപ കൂട്ടാന്‍ കഴിഞ്ഞ ആഴ്ച്ചയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മില്‍മയുടേയും ക്ഷീര കര്‍ഷകരുടേയും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണിത്. കൂടുതല്‍ ആവശ്യക്കാരുള്ള നീല കവര്‍ പാല് ലിറ്ററിന് 52 രണ്ട് രൂപയാകും. മുന്‍പ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന് 46 രൂപയായിരുന്നു. തൈരിനും നെയ്യ്ക്കും പാല് ഉപയോഗിച്ച് മില്‍മ നിര്‍മിക്കുന്ന മറ്റ് ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. ക്ഷീരകര്‍ഷകര്‍ക്കു വാഗ്ദാനം ചെയ്ത വിലവര്‍ധനയും ഇന്ന് മുതല്‍ നല്കുന്ന പാലില്‍ ലഭ്യമാകും.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
