അപകടത്തില്‍ മരിച്ച വ്യോമസേന ഉദ്യോഗസ്ഥന് പ്രദീപിന്റെ ഓര്‍മ്മകളില്‍ കഴിയുകയാണ് തൃശ്ശൂര്‍ പൊന്നൂക്കരയിലെ കുടുംബം..പ്രദീപിന്റെ ഓര്‍മ്മകളുമായി പൊന്നൂക്കരഗ്രാമവും ഒത്തുചേര്‍ന്നു. വ്യോമസേനയില്‍ വാറന്റ് ഓഫീസറായിരുന്നു പ്രദീപ്. നാടിനും വീടിനും ഒരു പോലെ പ്രിയങ്കരന്‍. മഹാപ്രളയത്തെ കേരളം നേരിടുമ്പോള്‍ സ്വയം സേവനസന്നദ്ധനായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മനുഷ്യന്. 2004ല്‍ ആയിരുന്നു പ്രദീപ് വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.സംയുക്ത സേനാ മേധാവി വിപിന്‍ റാവത്തിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയി സേവനനമുഷ്ഠിക്കമ്പോഴാണ് കുനൂരിലെ അപകടം. അപകടത്തിന്റെ രണ്ടാഴ്ച മുമ്പാണ് പ്രദീപ് വീട്ടിലെത്തിയത്. പിതാവിന്റെ ചികിത്സാ ആവശ്യത്തിനായിരുന്നു ഇത്. ജോലിയില്‍ പ്രവേശിച്ച് നാല് നാളുകള്ക്കകമായിരുന്നു രാജ്യത്തെ നടുക്കിയ ഹെലികോപ്ടര്‍ അപകടം.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
