Newsleader – ഇതൊടെ എക്‌സൈസ് സംഘം വീട്ടില്‍ കയറി പരിശോധച്ചപ്പോഴാണ് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് വില്പനക്കായി സൂക്ഷിച്ചതാണ് കഞ്ചാവെന്നാണ് നിഗമനം. റിക്‌സണ്‍ ഒറ്റക്ക് താമസിച്ചിരുന്ന ഈ വീട്ടില്‍ രാത്രി കാലങ്ങളില്‍ നിരവധി പേര്‍ ബൈക്കുകളില്‍ വന്നു പോകുന്നുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു.സംഭവത്തില്‍ കേസെടുത്ത എക്‌സൈസ് രക്ഷപ്പെട്ട റിക്‌സനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റിക്‌സന്‍ നേരത്തേയും എക്‌സൈസിന്റെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു.
Latest malayalam news : English summary
With this, when the excise team entered the house and checked, they found 22 kg of ganja stored in large packets. It is concluded that the ganja was kept for sale in connection with the festival in the area. The Deputy Commissioner of Excise said that the Excise had received information that many people were coming and going on bikes at night in this house where Rixon lived alone.