രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നോമിനേറ്റഡ് അംഗത്തെ സഭ നിയന്ത്രിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കാനുള്ള അവസരം പി ടി ഉഷയ്ക്കും ലഭിക്കും.
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വിജയ് സായ് റെഡ്ഡിയും പാനലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി ഒളിംപ്യന്‍ പിടി ഉഷയെ നിയമിച്ചിരുന്നു. സുപ്രീം കോടതി നിയമിച്ച മുന്‍ ജഡ്ജ് എല്‍ നാഗേശ്വര റാവുവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഉഷ ജയിച്ചത്.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം