വര്‍ഗീയ പാര്‍ട്ടി എന്നു വിളിച്ചവര്‍ തന്നെ തിരുത്തിയതില്‍ ഏറെ ആഹ്‌ളാദമുണ്ട്. എന്നാല്‍ ലീഗിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുക്കാനുള്ള ഒരു ശ്രമവും നടക്കുകയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരു പാര്‍ട്ടിയെ പോലെയാണ് നിയമസഭയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഭിന്നസ്വരവും ഘടകകക്ഷികളുമായി ഇല്ലെന്നും സതീശന്‍ പറഞ്ഞു.