politics

ഇപി ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണം

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് സി പി എം നേതാവ് പി ജയരാജന്‍ ഉന്നയിച്ചിരിക്കുന്നത്. സി പി എം സംസ്ഥാന സമിതിയിലാണ് പി ജയരാജന്‍ ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയൂര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇ പി ജയരാജന്റെ ഭാര്യയും മകനുമാണ് റിസോര്‍ട്ടിന്റെ ഡയറക്ടര്‍മാര്‍. ആരോപണം എഴുതി നല്‍കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജന്‍ പറഞ്ഞു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട വലിയ രീതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചതെന്നുമാണ് പി ജയരാജന്റെ ആരോപണം.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago