ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ.കരുണാകരന്റെ പന്ത്രണ്ടാം ചരമദിനാചരണം തൃശൂരില്‍ അവിസ്മരണീയമായി. പൂങ്കുന്നത്തുള്ള കരുണാകരന്റെ വസതിയായ മുരളീമന്ദിരത്തില്‍ വി.എം.സുധീരനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എത്തിയായിരുന്നു അനുസ്മരണചടങ്ങുകള്‍ നടത്തിയത്. കെ.കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും കണ്ടനാടാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട തട്ടകമായ തൃശൂര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതനിയന്ത്രിച്ച രാഷ്ട്രീയ ഭീഷ്മാചാര്യനായി ഉയര്‍ന്ന കരുണാകരന് തൃശൂര്‍ എന്നും ഉറച്ച പിന്തുണയേകി. കരുണാകരന്റെ രാഷ്ട്രീയ വളര്‍ച്ചക്കും തളര്‍ച്ചക്കും തൃശൂര്‍ സാക്ഷ്യം വഹിച്ചു. പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍, ഭാര്യ കല്ല്യാണിക്കുട്ടിയമ്മ അന്ത്യവിശ്രമം കൊള്ളുന്നതിനു സമീപമാണ് കരുണാകരനും ചിത ഒരുക്കിയത്.