ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്ന കാഴ്ച്ചയാമ് കാണാനാകുന്നത്. സംസ്ഥാനത്ത് ബിജെപി ചരിത്രത്തിലെ റെക്കോര്‍ഡ് വിജയത്തിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഗുജറാത്ത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ആറ് പതിറ്റാണ്ടിനിടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇത്രയും ദയനീയ തോല്‍വി ഏറ്റുവാങ്ങിയിട്ടില്ല. അതേസമയം ദേവഭൂമിയായ ഹിമാചല്‍ തിരിച്ചുനല്‍കിയാണ് ജനം കോണ്‍ഗ്രസിനെ തുണച്ചത്. ദേവഭൂമിയിലെ വോട്ടര്‍മാര്‍ 39 സീറ്റ് നല്‍കി അനുഗ്രഹിച്ചതോടെ രണ്ടിലേറെ സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടയായി കോണ്‍ഗ്രസ്.