42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര ഇതിനകം 2798 കിലോമീറ്റര്‍ പിന്നിട്ടു. ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റര്‍. ജനുവരി 26ന് ശ്രീനഗറില്‍ യാത്ര സമാപിക്കും.സെപ്തംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ദേശീയ പതാക രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള പിന്തുണ യാത്രക്ക് ലഭിച്ചു.