കൗമാര പ്രതിഭകളുടെ മഹോത്സവത്തിന് കോഴിക്കോട് സാക്ഷി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശീല ഉയര്‍ന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. രാവിലെ 8.30ന്, പ്രധാനവേദിയായ വെസ്റ്റ് ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു പതാക ഉയര്‍ത്തി. ഇതിന് ശേഷം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനയിരുന്നു. 25 വേദികളിലായാണ് കലാപരിപാടികള്‍ പരിപാടികള്‍ അരങ്ങേറുക. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 14,000ത്തോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. സാധാരണ ഒരാഴ്ച വരെ നീണ്ടു നില്ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ടാവും പൂര്‍ത്തിയാക്കുക. ജനുവരി 7ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യും.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം