
അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. യു എ പി എ നിയമപ്രകാരമാണ് പി എഫ് ഐ നിരോധിച്ചത്.
സംഘടന ഭീകരപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തിയെന്നാണ് ഉത്തരവില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും, സംഘടനയ്ക്ക് ഐ എസി സ് അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ നടന്ന മൂന്ന് കൊലപാതകങ്ങളെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശുപാര്‍ശ ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ക്യാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ വിമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളും നിരോധിച്ചു.