ആകാശവാണിയും ദൂരദർശനും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിക്ക് വാർത്തകൾ നൽകാൻ ആർഎസ്എസ് അനുകുല ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിന് ചുമതലപ്പെടുത്തുന്നത് അപകടകരമാണ്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെയേയും യുഎൻഐക്കും പകരമാണ് വിശ്വഹിന്ദു പരിഷത്ത് സ്ഥാപക നേതാവ് രൂപം നൽകിയ ഏജൻസിക്ക് കേന്ദ്രസർക്കാർ കൈമാറുന്നത്. രാജ്യത്തിന്റെ ഭരണഘടനാ ആശയങ്ങളായ മതനിരപേക്ഷത, ജനാധിപത്യം എന്നിവ തകർക്കാനാണ് നീക്കം. ഹിന്ദുസ്ഥാൻ സമാചാർ കുപ്രസിദ്ധ ഏജൻസിയാണ്. അവരുടെ വെബ്സൈറ്റിൽ മതവർഗീതയയുടെ പ്രചാരകരുടെ വിഷം തുപ്പുന്ന പ്രസംഗങ്ങൾ കാണാം. ഫെബ്രുവരി 14നാണ് കരാർ ഒപ്പുവച്ചത്. ദൂരദർശനും ആകാശവാണിയും സംഘപരിവാർ ജിഹ്വായാക്കി മാറ്റാനുള്ള സംഘപരിവാർ ദീർഘകാല അജണ്ടയുടെ ഭാഗമായാണീ നടപടി. ആർഎസ്എസ് പരേഡുകൾ ഇനി ലൈവ് ടെലികാസ്റ്റിങ് വരും. കേരളത്തിനെതിരെ കേന്ദ്രമന്ത്രിമാർ പ്രസംഗിക്കുകയാണ്. ഇനി കേരളത്തിനെതിരെ ദുർദർശനേയും ആകാശവാണിയേയും ഉപയോഗിക്കും. ഇക്കാര്യത്തിൽ ജാഗ്രതവേണമെന്നും റിയാസ് പറഞ്ഞു.