പരസ്യമായി പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് വിലക്കി കൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ.മുരളീധരന്‍. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കാലം അഭിപ്രായം പറയും. അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആണെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നെ വായ തുറക്കുന്നില്ല. സേവനം ആവശ്യമില്ലെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും മുരളീധരന്‍ പറഞ്ഞു.