ധൂര്‍ത്തൂപുത്രന്‍മാരുടെസംഘമാണ് കേരളം ഭരിക്കുന്നത് സി എം പി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ കേരളത്തിന്റെ ഭരണ സംവിധാനം തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി. ജോണ്‍. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സെന്റ് അധ്യക്ഷനായിരുന്നു.