എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് സി പി എം നേതാവ് പി ജയരാജന് ഉന്നയിച്ചിരിക്കുന്നത്. സി പി എം സംസ്ഥാന സമിതിയിലാണ് പി ജയരാജന് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയൂര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജന് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇ പി ജയരാജന്റെ ഭാര്യയും മകനുമാണ് റിസോര്‍ട്ടിന്റെ ഡയറക്ടര്‍മാര്‍. ആരോപണം എഴുതി നല്‍കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിര്‍ദേശിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജന് പറഞ്ഞു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട വലിയ രീതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചതെന്നുമാണ് പി ജയരാജന്റെ ആരോപണം.