Newsleader – മദ്യവിമോചന സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇ എ ജോസഫിന്റെ നേതൃത്വത്തിലുള്ള 96 മണിക്കൂര്‍ ഉപവാസത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് തൃശൂര്‍ തെക്കേഗോപുര നടയില്‍ പരസ്യമായി തല മുണ്ഡനം ചെയ്ത് മദ്യനിരോധന നിയമം വരുന്നതുവരെ മുടി വെട്ടുകയോ മീശയും താടിയും വടിക്കുകയോ ചെയ്യില്ലെന്ന് ശപഥമെടുത്തിരിക്കുകയാണ് മദ്യവിമോചന സമരസമിതി പ്രവര്‍ത്തകര്‍. വടക്കുംനാഥനെ മുന്‍നിര്‍ത്തിയായിരുന്നു ശപഥം. ഇ എ ജോസഫിനോടൊപ്പം സുഭാഷ് ബോസും തല മുണ്ഡനം ചെയ്തു. വ്യത്യസ്തമായ സമര പരിപാടി ഗാന്ധിസമാധി ദിനത്തിലാണ് തുടങ്ങുന്നത്. വര്‍ക്കിംഗ് പ്രസിഡന്റ് മഞ്ജുഷ അധ്യക്ഷയായി.
Latest malayalam news : English summary
Ahead of a 96-hour fast led by State General Convener of the Alcohol Free Movement Samiti EA Joseph, the activists of the Liquor Free Movement Samiti have publicly shaved their heads at Thekegopura Nata in Thrissur on Monday evening and vowed not to cut their hair, shave their mustaches and beards until the Prohibition of Liquor Act is passed. The oath was taken in front of the Lord of the North. Subhash Bose also shaved his head along with EA Joseph.