News Leader – ഇന്നലെ മന്ത്രിസഭാതീരുമാനങ്ങള് വിവരിക്കാന് മുഖ്യമന്ത്രി മാധ്യമങ്ങള്ക്കു മുന്നിലെത്തുമെന്നും അപ്പോള് കാമറ വിവാദത്തില് പ്രതികരിക്കുമെന്നും കരുതിയെങ്കിലും അതുണ്ടായില്ല. എന്നാല്‍ അഴിമതി ആവിയാക്കാനുള്ള നീക്കവും സിപിഎം തുടങ്ങിയിട്ടുണ്ട്. എല്ലാം കെല്‍ട്രോണിന്റെ നോട്ടപ്പിശകാക്കി മാറ്റി വിവാദം അവസാനിപ്പിക്കാനാണ് നീക്കം. വിജിലന്‍സിന്റെയും വ്യവസായവകുപ്പിന്റെയും അന്വേഷണങ്ങളില്‍ കെല്‍ട്രോണ്‍ മാത്രമാകും പ്രതിസ്ഥാനത്തെന്നാണു സൂചന.