News Leader – വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. കലാപമുണ്ടാക്കിവരെ വെറുതേ വിടില്ലെന്നും അമിത് ഷാ പറഞ്ഞുകലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ സിബിഐ അന്വേഷണം നടത്തും. വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം എത്രയും വേഗം സാധ്യമാക്കും.. അവശ്യസാധനങ്ങള്‍ പ്രത്യേക ട്രെയിനുകളില്‍ സംസ്ഥാനത്തെത്തിക്കും. നിലവില്‍ സ്കൂളുകളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.