News Leader – അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ട്. എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.
കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് എം. ശിവശങ്കറാണ്.കെ. ഫോണ്‍ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ ഫോണ്‍ ഇടപാടിലും എസ്.ആര്‍.ഐ.ടി. കമ്പനിക്ക് ബന്ധമുണ്ട്.