News Leader – കേരളത്തിലിപ്പോള്‍ 1033 ആക്റ്റീവ് കോവിഡ് രോഗികളാണുള്ളത്. മഴക്കാല രോഗങ്ങളുടെ പിടിയിലാണ് നിലവില്‍ സംസ്ഥാനം. ഇന്നലെ മാത്രം ആറുപേര്‍ പനി ബാധിച്ച് മരിച്ചു. ഒരാള്‍ എലിപ്പനി ബാധിച്ചും നാലുപേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എച്ച്1എന്‍1 ബാധിച്ചുമാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.