News Leader -കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യനീക്കം ശക്തമാക്കി കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നിര്‍ണായകനീക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനതാദള്‍ യു നേതാവ് നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐതിഹാസിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു