News Leader – മുന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ അദ്ദേഹം കര്‍ണാടകയിലെ കോണ്‍ഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ സുര്‍ജേവാല, സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരുവില്‍ ഷെട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.